ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0

ആലപ്പുഴ: ജനറൽ ആശുപത്രി പരിസരത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലസ് വാർഡ് മുക്കവലയ്ക്കൽ അജ്മൽ(26) ആണ് മരിച്ചത്.

വിവാഹച്ചടങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അജ്മലിനെ ഇന്ന് ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനറൽ ആശുപത്രിക്കായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. മുഖത്തും തലയുടെ പിൻഭാഗത്തും മുറിവേറ്റതിന്റെ ലക്ഷണങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here