കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടു ; പൊന്നാനിയിലെ വീട്ടിൽ ഒറ്റപ്പെട്ട് റഷീദ്

0

പൊന്നാനി : വീട് കടലെടുത്തിട്ടും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനാവാതെ ഒറ്റപ്പെട്ട് മാനസിക വെല്ലുവിളി നേരിടുകയാണ് പൊന്നാനി മരക്കടവ് സ്വദേശി റഷീദ് .അധികാരികളെ വിവരും അറിയിച്ചിട്ടും ഇതുവരെ സ്ഥലത്തെത്തി പരിഹാരം കണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സഹോദരിയും നാട്ടുകാരുമാണ് റഷീദിന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നത്. ബന്ധപ്പെട്ട അധികാരികളോട് പലതവണ റഷീദിനെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും എന്നാൽ ആരും നടപടി കൈക്കൊണ്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. റഷീദിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply