പെൺകുട്ടിയെ വീട്ടിൽ കയറി പിടിച്ചുകൊണ്ടുപോയി; ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

0

തങ്കമണി∙ ഇടുക്കി തങ്കമണിയിൽനിന്നു യുവതിയെ തട്ടിക്കൊണ്ടു പോയ കേസിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.

അനീഷ് ഖാന്റെ ബന്ധുവായ യുവതിയെ പത്തനാപുരം സ്വദേശിയായ രഞ്ജിത് വിവാഹം ചെയ്തിരുന്നു. വീട്ടുകാർ അറിയാതെയുള്ള മിശ്ര വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഇരുവരും തങ്കമണിയിലുള്ള രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം.

അനീഷ് ഖാനും യദുകൃഷ്ണനും പെൺകുട്ടിയുടെ ബന്ധുക്കളും അടങ്ങുന്ന പതിനഞ്ചോളം പേരുടെ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയെന്നുമാണ് പരാതി. രഞ്ജിത്തിന്റെ സഹോദരിക്കും ഭർത്താവിനും മക്കൾക്കും ആക്രമണത്തിൽ പരുക്കേറ്റതായും പരാതിയിലുണ്ട്.

പെൺകുട്ടിയെ ബന്ധുക്കൾ പത്തനാപുരം കുന്നിക്കോട് പൊലീസ് സ്റ്റേഷനിലും പിന്നീട് പത്തനാപുരം കോടതിയിലും ഹാജരാക്കി. മാതാപിതാക്കൾക്കൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയെ അവർക്കൊപ്പം വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here