വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ച് തമീം ഇഖ്ബാൽ; തീരുമാനം ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്ന്

0

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം, പ്രഖ്യാപനം പിൻവലിച്ച് ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം പിൻവലിച്ചത്. അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തിൽ ടീം തോറ്റതിന് പിന്നാലെയാണ് 34 കാരനായ തമീം വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

‘വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രി വീട്ടിലേക്ക് ക്ഷണിച്ചു. ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ വിരമിക്കരുതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. കളിക്കുന്നത് തുടരാനും ഉപദേശിച്ചു. എനിക്ക് എല്ലാവരോടും നോ പറയാൻ കഴിയും, പക്ഷേ പ്രധാനമന്ത്രിയുടെ അധികാരമുള്ള ഒരാളോട് നോ പറയാൻ സാധിക്കില്ല’ – പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം പിൻവലിക്കുന്നതെന്ന് ഇഖ്ബാലിനെ ഉദ്ധരിച്ച് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു.

16 വർഷത്തെ കരിയറിൽ 70 ടെസ്റ്റുകൾ കളിച്ച ഇഖ്ബാൽ 10 സെഞ്ചുറികളും ഒരു ഡബിൾ സെഞ്ചുറിയും ഉൾപ്പെടെ 5134 റൺസ് നേടിയിട്ടുണ്ട്. 241 ഏകദിന മത്സരങ്ങളിൽ നിന്ന് 14 സെഞ്ചുറികളടക്കം 8313 റൺസാണ് താരം നേടിയത്. വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും പിന്നിൽ നിലവിലെ താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here