ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള ഗിർ വന്യജീവി സങ്കേതത്തിൽ സിംഹത്തിന്റെ ആക്രമണത്തിൽ പതിനഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്. വിക്രം ചൗദ എന്ന ബാലനാണ് പരിക്കേറ്റത്. വന്യജീവി സങ്കേതത്തിലെ ജലസ്രോതസ്സിന് സമീപത്തു കൂടി കന്നുകാലികളുമായി പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച്ചയായിരുന്നു സംഭവം. സിംഹങ്ങൾ ഇണ ചേരുന്നതിന് സമീപത്തു കൂടി കന്നുകാലികളുമായി നീങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. ഇണചേരൽ തടസ്സപ്പെടുത്തിയതിനെ തുടർന്ന് കുട്ടിയുടെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.