ഡല്‍ഹിയില്‍ റോഡ് ഇടിഞ്ഞുവീണു;ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

0

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ റോഡ് ഇടിഞ്ഞുവീണു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിച്ച റിപ്പോര്‍ട്ട്. ഇന്ന് രാവിലെ 7.45 ഓടെ ജനക്പൂരിലാണ് സംഭവം.റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി. റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി സ്‌കൂളുകളും പാര്‍ക്കുകളുമുളള പോസിംഗി ചൗക്കിന് സമീപമുളള റോഡാണ് തകര്‍ന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കുട്ടികള്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന സമയത്താണ് സംഭവം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊതുമരാമത്ത് വകുപ്പ് സംഘം സ്ഥലത്തെത്തി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ഭാഗത്തുനിന്നും റോഡ് അടച്ചിരിക്കുകയാണന്നും അവര്‍ കൂട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here