അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാദ്ധ്യത; കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു

0


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മലപ്പുറത്ത് നാലംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി; മക്കൾക്ക് വിഷം നൽകിയ ശേഷം ദമ്പതികൾ ജീവനൊടുക്കിയതെന്ന് സംശയം

അതേസമയം, കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. അയ്മനം മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പൻ (73) ആണ് മരിച്ചത്. കന്നുകാലിക്ക് തീറ്റ കൊടുക്കാൻ പോകുന്നതിനിടെ അഞ്ചടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.കൊഴിക്കോട് കൊയിലാണ്ടിയിൽ വലിയമങ്ങാട് കടപ്പുറത്ത് യുവാവിനെ കടലിൽ കാണാതായി. പന്തലായിനി സ്വദേശി അനൂപിനെയാണ് കാണാതായത്. കടൽത്തിരത്ത് ഇരിക്കുമ്പോൾ തിരയടിച്ച് കടലിൽ വീഴുകയായിരുന്നു.
അണക്കെട്ടിൽ റെഡ് അലർട്ട്തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 423.15 മീറ്റർ എത്തിയതോടെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. 424 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി.അഞ്ചു ജില്ലകളിൽ ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂർ സർവകലാശാലയിലെയും സാങ്കേതിക സർവകലാശാലയിലെയും ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഉയർന്ന തിരമാല ജാഗ്രത നിർദേശംകേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട്‌ വരെ) നാളെ രാത്രി 11.30 വരെ 3.5 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here