വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു

0

പാലക്കാട്: വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. എളമ്പുലാശ്ശേരി തലയാണി വീട്ടിൽ ശ്രുതി (17) ആണ് മരിച്ചത്. തോട്ടര കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. വെള്ളിയാഴ്ചയാണ് ശ്രുതിയേയും ബന്ധുവായ മറ്റൊരു വിദ്യാർത്ഥിനിയേയും വിഷം അകത്തു ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടയായിരുന്നു അന്ത്യം. ശിവശങ്കരന്റെയും ശാന്തകുമാരിയുടെയും മകളാണ്. ഗോകുൽ, രജിഷ്ണ, ശിവരഞ്ജിനി എന്നിവർ സഹോദരങ്ങളാണ്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവായ വിദ്യാർത്ഥിനി അപകടനില തരണം ചെയ്തു.

Leave a Reply