പാനേക്കാവ് പാലം; താൽക്കാലിക നടപ്പാലം നിർമ്മാണം തുടങ്ങി

0

പെരുമ്പാവൂർ : നിർമാണം പുരോഗമിക്കുന്ന പാനേക്കാവ് പാലത്തിന് സമീപം നടപ്പാലത്തിൻ്റെ നിർമാണം ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പുതിയ പാലം നിർമ്മിക്കുന്നതിനായി നിലവിലുണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയതിനാൽ സമീപവാസികളുടെ സഞ്ചാരം തടസപ്പെട്ടതിനെ തുടർന്നാണ് താൽക്കാലികമായി പാലം നിർമ്മിക്കുന്നത്.

12 മീറ്റർ നീളവും 1.15 മീറ്റർ വീതിയിലുമാണ് താൽക്കാലിക നടപ്പാലം നിർമ്മിക്കുന്നത്. ജനങ്ങളുടെ പരാതിയെ തുടർന്ന് എംഎൽഎ ഇടപ്പെട്ടാണ് നടപ്പാലം നിർമ്മിക്കുന്നത്.

മഴ കാരണം താൽക്കാലികമായി പാലത്തിൻ്റെ നിർമ്മാണം തടസപ്പെട്ടിരിക്കുകയാണ്. രായമംഗലം ഗ്രാമപഞ്ചായത്തിലെ 13,14 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം 13 മീറ്റർ നീളത്തിലാണ് നിർമ്മിക്കുന്നത്. നടപ്പാത ഉൾപ്പെടെ 9 മീറ്റർ വീതി ഉണ്ടാകും. പാലത്തിൻ്റെ ഒരു വശത്തെ ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. ഓപ്പൺ ഫൗണ്ടേഷൻ രീതിയിലാണ് പാലം നിർമ്മിക്കുന്നത്.

12 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തികരിക്കണം എന്നാണ് കരാർ വ്യവസ്ഥ. കാലാവസ്ഥ അനുകൂലമാണെങ്കിൽ കരാർ പ്രകാരം തന്നെ സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

പാലത്തിന് അനുബന്ധമായ അപ്രോച്ച് റോഡ് ടൈൽ വിരിക്കുന്നതിനും എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഉൾപ്പെടെ 1.40 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി ലഭ്യമായത്.

LEAVE A REPLY

Please enter your comment!
Please enter your name here