കണ്ണൂരിൽ മാവോയിസ്റ്റ് പ്രകടനം. അയ്യൻകുന്ന് പഞ്ചായത്തിലെ വാളത്തോടാണ് മാവോയിസ്റ്റ് പ്രകടനം നടത്തിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ സംഘം പോസ്റ്റർ പതിപ്പിച്ചു. ഇതിനു ശേഷമായിരുന്നു പ്രകടനം. വനിത ഉൾപ്പെടുന്ന സായുധ സംഘമാണ് വാളത്തോട് എത്തിയത്. നേരത്തെയും വാളത്തോട് മാവോയിസ്റ്റ് സംഘം പ്രകടനം നടത്തിയിരുന്നു. ലഘുലേഖ വിതരണം ചെയ്ത ശേഷം സംഘം മടങ്ങി.