കനത്തമഴയില്‍ വലഞ്ഞ് ഉത്തരരേന്ത്യ; ഉരുൾപൊട്ടലിലും മിന്നൽപ്രളയത്തിലും കനത്ത നാശനഷ്ടം

0

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിൽ. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ ഇന്നേവരേയ്ക്കും 24 മിന്നൽപ്രളയങ്ങളും റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here