രോഹിത്തിന് കീഴില്‍ ഇന്ത്യന്‍ ടീം ഒറ്റക്കെട്ടല്ലെന്ന് ഗവാസ്കര്‍, ദ്രാവിഡിന്‍റെ കോച്ചിംഗിനും രൂക്ഷ വിമര്‍ശനം

0

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോള്‍ അടുത്ത സൗഹൃദങ്ങള്‍ ഇല്ലെന്നും കളിക്കാരെല്ലാം സഹതാരങ്ങള്‍ മാത്രമാണെന്നും സ്പിന്നര്‍ ആര്‍ അശ്വിന്‍ തുറന്നു പറഞ്ഞിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും അശ്വിന്‍റെ അഭിപ്രായത്തെ ശരിവെക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാര്‍ തമ്മില്‍ ദൃഢമായ ബന്ധമോ സൗഹൃദങ്ങളോ ഇല്ലെന്നും ഇത് തീര്‍ത്തും നിരാശാജനകമാണെന്നും ഗവാസ്കര്‍ പറഞ്ഞു.

ദു:ഖകരമായ ഒരു വസ്തുതയാണത്. കളി കഴിയുമ്പോള്‍ കളിക്കാര്‍ തമ്മില്‍ ഒരുമിച്ചിരിക്കാനും കളിയെക്കുറിച്ചല്ലാതെ സംഗീതമോ സിനിമയോ പോലുള്ള പൊതു കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കാനുമുള്ള ഒരു സൗഹൃദാന്തരീക്ഷം ഇപ്പോഴില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് തീര്‍ത്തും നിരാശാജനകമാണ്. 20 വര്‍ഷം മുമ്പ് വരെ ഇങ്ങനെയായിരുന്നില്ല. ഇപ്പോള്‍ ഹോട്ടലില്‍ ഓരോ കളിക്കാര്‍ക്കും താമസിക്കാന്‍ ഒരോ മുറിയായ ശേഷമുള്ള മാറ്റമായിരിക്കാം ഇതെന്നും ഗവാസ്കര്‍ ഇന്ത്യന്‍ എക്സ്പ്രസിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here