മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്.
ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് പ്രവേശിപ്പിച്ചു .