ഇന്ന് ലോക ചുംബനദിനം: വൈകാരികമായ ഒരു സ്നേഹ സമ്മാനം

0

രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്ന വിഖ്യാതമായ വരിയോര്‍ക്കുന്നുണ്ടോ? മെക്സിക്കൻ എഴുത്തുകാരനായ ഒക്ടോവിയ പാസിന്‍റേതാണ് ഈ വരി. ചുംബനമെന്നത് അത്യന്തം വൈകാരിക സ്നേഹപ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുംബനമെന്നത് പ്രണയിക്കുന്നവരുടേത് മാത്രമായി കണക്കാറുണ്ട്. അതുകൊണ്ട് തന്നെ ‘മോശം, അശ്ലീലം’ എന്നുള്ള സദാചാരവീക്ഷണത്തില്‍ ചുംബനത്തെ കപടമായി പട്ടികപ്പെടുത്താനും പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചുംബനം പ്രണയികളുടെ കുത്തകയല്ല. അത് സ്നേഹത്തിന്‍റെ, കരുതലിന്‍റെ, വാത്സല്യത്തിന്‍റെയെല്ലാം ആണ്. യുകെയിലാണ് ഇങ്ങനെയൊരു ദിനത്തിന്‍റെ ഉത്ഭവം. 2006ലാണ് ആദ്യമായി ചുംബനദിനം ആഘോഷിക്കപ്പെട്ടത്. സ്നേഹാവിഷ്കാരമായ ചുംബനത്തിന്‍റെ പ്രാധാന്യം, മനുഷ്യജീവിതത്തില്‍ അതിനുള്ള സ്ഥാനം എന്നിവയെക്കുറിച്ചെല്ലാം ഒരോര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലാണ് ചുംബനദിനം ആദ്യമായി കൊണ്ടാടപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here