ബിസിനസ് ആവശ്യത്തിന് ചൈനയിൽ എത്തിയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് മരണം; നിയമപരമായ കടമ്പകൾ കടന്ന് യുവാവിന്റെ മൃതദേഹം 41-ാം ദിവസം ജന്മനാട്ടിലേക്ക്

0


കട്ടപ്പന: ചൈനയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും. കോട്ടയം പേരൂർ തുണ്ടത്തിൽ റെജു ഏബ്രഹാമിന്റെ മകൻ ജിത്തു ഏബ്രഹാം(38) ജൂൺ 20നാണ് ചൈനയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ബിസിനസ് ആവശ്യത്തിന് ചൈനയിൽ എത്തിയപ്പോഴാണ് മരണം സംഭവിച്ചത്. മരിച്ച് 41-ാ ദിവസമാണ് നിയമത്തിന്റെ കടമ്പകൾ കടന്ന് മൃതദേഹം ജന്മനാട്ടിലെത്തുന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി കുടുംബസമേതം അബുദാബിയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ബിസിനസ് ആവശ്യത്തിനായി ചൈനയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതത്തെത്തുടർന്ന് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ നിയമപരമായ കടമ്പകൾ ഉള്ളതിനാൽ ഏറെ ബുദ്ധിമുട്ട് നേരിട്ടു. ഇതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്.

കുടുംബാംഗങ്ങളുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമായി 30നു രാത്രി ചെന്നൈ വിമാനത്താവളത്തിൽ മൃതദേഹം എത്തിക്കുമെന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് ബന്ധുക്കൾക്ക് അറിയിപ്പു ലഭിച്ചു. സംസ്‌കാരം 31ന് ഉച്ചയ്ക്ക് ഒന്നിന് പേരൂർ മർത്തശ്മൂനി യാക്കോബായ പള്ളിയിൽ. ഭാര്യ: എഴുകുംവയൽ മുതുപ്ലാക്കൽ അഞ്ജു വർഗീസ്. മക്കൾ: ഹന്നാ മർത്ത, ഡേവിഡ്, സാറാ ആൻ.

Leave a Reply