കോപ്പിയടി പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവം; കോളജ് മാനേജ്‌മെന്റിൻ്റെ വീഴ്ച

0

ബെംഗളൂരു: കോപ്പിയടി പിടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി കോളജ് കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവം കോളജ് മാനേജ്‌മെന്റിൻ്റെ വീഴ്ചയെന്ന് പോലീസ്. ബെംഗളൂരു ഗിരിനഗർ പിഇഎസ്‌ കോളജിലെ ബി-ടെക് വിദ്യാർത്ഥി ആദിത്യ പ്രഭു(19) ആണ് മരിച്ചത്. പരീക്ഷാ ഹാളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞാണ് ഇൻവിജിലേറ്റർ ആദിത്യ പ്രഭുവിനെ പിടിച്ചതെന്നും എന്നാൽ മകൻ്റെ വിശദീകരണം കേൾക്കാൻ തയാറായില്ലെന്നും പിതാവ് ഗിരീഷ് പ്രഭു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇൻവിജിലേറ്റർ വിദ്യാർത്ഥിയെ പരീക്ഷ കൺട്രോളറെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളെയും വിളിച്ചു വരുത്തി. എന്നാൽ രക്ഷിതാക്കളെത്തും മുൻപ് കോളജിൻ്റെ എട്ടാം നിലയിലേക്ക് ഓടിക്കയറിയ ആദിത്യ ചാടി ജീവനൊടുക്കുകയായിരുന്നു. ആദിത്യ എട്ടാം നിലയിലേക്ക് ഓടിക്കയറുന്നത് സിസി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
കോളജിനു നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ആരും ഹാജരാവുകയോ വിശദീകരണം നൽകുകയോ ചെയ്‌തിട്ടില്ലെന്നു പോലീസ് പറഞ്ഞു.

Leave a Reply