മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ കേസ്; നഗ്ന വിഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; അമിത് ഷാ

0

മണിപ്പൂരിലെ കുക്കി സ്ത്രീകളുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറും. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രിം കോടതിയോട് അഭ്യർത്ഥിക്കുംമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

സ്ത്രീകളുടെ നഗ്ന വിഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും.

വിഡിയോ റെക്കോർഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ പിടികൂടിയിട്ടുണ്ടെന്നും അത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്നും അടൽ അക്ഷയ് ഊർജ ഭവന്റെ ഓഫീസിൽ എഡിറ്റർമാരുമായി നടത്തിയ ആശയവിനിമയത്തിൽ ഷാ പറഞ്ഞു.

അതിനിടെ, സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസ് മണിപ്പൂരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം ഇന്നലെ രാത്രി സത്യവാങ്മൂലം സമർപ്പിച്ചത്.

സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കും എന്നും മണിപ്പൂരിൽ നടന്നത് ഹീന കുറ്റകൃത്യമാണെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് സർക്കാരിനോട് റിപ്പോർട്ട് തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here