പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

0

പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കുടുംബവഴക്കിനെത്തുടർന്ന് തിരുനെൽവേലി തൽക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയെയാണു മരുമകൾ മഹാലക്ഷ്മി കൊല്ലപ്പെടുത്തിയത്. അന്വേഷണം വഴി തെറ്റിക്കാൻ അഞ്ച് പവന്റെ മാലയും കവർന്നു മുങ്ങിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർതൃമാതാവുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് ഒരു വർഷം മുമ്പ് മഹാലക്ഷ്മിയും ഭർത്താവ് രാമസ്വാമിയും രണ്ടു കുട്ടികളും താമസം മാറ്റിയിരുന്നെങ്കിലും വഴക്ക് തുടർന്നു. ഇന്നലെ പുലർച്ചെ ഹെൽമറ്റും ജാക്കറ്റും ധരിച്ചു പുരുഷ വേഷത്തിലെത്തിയാണ് ആക്രമണം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here