പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

0

പീഡനക്കേസിലെ പ്രതിയെന്ന് പ്രചരിപ്പിതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. എരുത്താവൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് അജയകുമാറാണ് ജീവനൊടുക്കിയത്. പൊലീസുകാരന്റെ പേരെഴുതിവച്ച ശേഷമാണ് കരയോഗം പ്രസിഡന്റ്ിന്റെ ആത്മഹത്യ. തിരുവനന്തപുരം മാറനല്ലൂരിലാണ് സംഭവം.

പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റ് ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് അജയകുമാർ ആത്മഹത്യാക്കുറുപ്പ് എഴുതിയിരിക്കുന്നത്. തന്നെ സന്ദീപ് കള്ളക്കേസിൽ കുടുക്കിയെന്ന് അജയകുമാർ കുറിപ്പിൽ പറയുന്നു. സന്ദീപ് അസഭ്യം പറഞ്ഞുവെന്ന് കുറിപ്പിൽ പറയുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് കരയോഗം ഓഫിസിൽ അജയകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വസ്തു തർക്കത്തെ തുടർന്ന് സന്ദീപും പിതാവും ചേർന്ന് അജയകുമാറിനെ മർദിച്ചിരുന്നു. അതിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പേരിൽ അജയകുമാറിനെതിരെ പീഡനവും വധശ്രമവും ചേർത്ത് കേസെടുത്തു. പിന്നാലെ അജയകുമാർ മുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെ ഈ കുറ്റങ്ങൾ ഒഴിവാക്കി. പക്ഷേ, പീഡനക്കേസിലെ പ്രതിയെന്ന് സന്ദീപ് പ്രചരിപ്പിച്ചതും അധിക്ഷേപിച്ചതും അജയകുമാറിനെ മാനസികമായി തളർത്തിയെന്ന് ഭാര്യ വി എം. ചിത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here