ഭാഷയുടെ അതിർവരമ്പുകൾ മുറിക്കുന്ന ‘സംഗീതം’; ഇന്ന് ലോക സംഗീത ദിനം

0

ഈ ലോകത്തെ മനോഹരമായ സൃഷ്ടികളിൽ ഒന്നാണ് സംഗീതം. നമ്മുടെ ദൈനംദിന ജീവിതത്തിന്റെ പ്രധാന ഭാഗം കൂടിയാണിത്. സന്തോഷമോ സങ്കടമോ സ്‌ട്രെസ്സോ എന്നുവേണ്ട എല്ലാത്തിനുമുള്ള ഉത്തരവും ആശ്രയവുമായി സംഗീതം മാറാറുണ്ട്. ഏതൊരു കലാരൂപത്തെയും പോലെ, സംഗീതം ഭാഷയുടെ വേലിക്കെട്ടുകൾക്കപ്പുറത്തേക്ക് ഓരോ സംഗീത പ്രേമിയെയും കൊണ്ടുപോകുന്നു. അതുതന്നെയാണ് സംഗീതത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഇന്ന് ജൂൺ 21. ലോക സംഗീത ദിനം.

ലോകമെമ്പാടുമുള്ള ആളുകൾക്ക് ഒത്തുചേരാനും സംഗീതത്തിന്റെ ശക്തി ആഘോഷിക്കാനും ഈ ദിവസം സഹായിക്കുന്നു. ഈ ദിവസം സംഗീത പ്രേമികൾ സൗജന്യ കച്ചേരികളും മറ്റ് സംഗീത പരിപാടികളും സംഘടിപ്പിക്കുന്നു. ഈ മനോഹരമായ കലയുടെ വിവിധ പതിപ്പുകൾ നമുക്ക് സമ്മാനിക്കുന്ന, സംഗീതജ്ഞരെയും ആദരിക്കുന്നതിനായി ലോക സംഗീത ദിനം കൊണ്ടാടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here