സംസ്ഥാനത്ത് ആറുമാസത്തിനിടെ നായകളുടെ കടിയേറ്റ് ചികിത്സതേടിയത് ഒന്നരലക്ഷം പേരെന്ന് റിപ്പോര്‍ട്ട്

0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ നായകളുടെ കടിയേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത് ഒന്നരലക്ഷത്തോളം പേരെന്ന് റിപ്പോര്‍ട്ട്. തെരുവുനായകളുടെയും വളര്‍ത്തുനായകളുടെയും കടിയേറ്റ് ജനുവരിക്കും മേയ് മാസത്തിനുമിടയില്‍ 1,37,137 പേര്‍ ചികിത്സതേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

മാസം കുറഞ്ഞത് 25,000 പേരെങ്കിലും നായകളുടെ കടിയേറ്റ് ചികിത്സ തേടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ വളര്‍ത്തുനായകളുടെ കടിയേല്‍ക്കുന്നവരില്‍ പലരും ചികിത്സതേടാറില്ല. അതേസമയം, ഈ വര്‍ഷം ഇതുവരെ ഏഴുപേര്‍ പേവിഷബാധയേറ്റ് മരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here