കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമം; യുവാവ് പിടിയിൽ

0


കോഴിക്കോട്: കണ്ണൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിനുള്ളിൽ തീ കത്തിയ്ക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ ഇരുപതുകാരനാണ് കോയിലാണ്ടിയിൽ പിടിയിലായത്. ട്രെയിനിലെ പുകവലി പാടില്ല എന്ന ബോർഡ് വലിച്ചുകീറി കത്തിക്കാൻ ശ്രമിക്കുകയായിരുന്നു.

സാ​ഹ​യാ​ത്ര​ക്കാ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് കോ​ഴി​ക്കോ​ട്ടു​വ​ച്ച് ഇ​യാ​ളെ ആ​ർ​പി​എ​ഫി​നു കൈ​മാ​റി. പ്ര​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here