കാഞ്ഞങ്ങാട് അതിഞ്ഞാലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

0

കാഞ്ഞങ്ങാട്:അതിഞ്ഞാലിൽകാറും ഓട്ടോയും കൂട്ടിയിടിച്ച് പുഞ്ചാവി സ്വദേശി മരിച്ചു. മൂന്ന് പേർക്ക്പരിക്കേറ്റു. മുൻ പ്രവാസി പുഞ്ചാവിയിലെ അബ്ദുൾ റഹ്മാൻ (58) ആണ് മരിച്ചത്. ഭാര്യ നഫീസ മകൾ അർഷാനഓട്ടോ ഡ്രൈവർ പടന്നക്കാട്ടെ കാത്തിമിം എന്നിവർക്കാണ് പരിക്കേറ്റത്.

മുഹമ്മദ് കുഞ്ഞി -ഖദീജ ദമ്പതികളുടെ മകനാണ്. മറ്റുമക്കള്‍: അർഷാന, റുബിന, അറഫാ, അർഷാദ്. മരുമക്കൾ: ബഷീർചിത്താരി, ഷാനി ചിറപ്പുറം, ഹാരീസ് ബല്ലാകടപ്പുറം. സഹോദരങ്ങൾ: അബുബക്കർ, ഫാത്തിമ മടിയൻ, ജാസ്‌മിൻ ചാമുണ്ഡിക്കുന്ന്, ഷാഹിദ ആറങ്ങാടി, ഇബ്രാഹിം.

പെരുന്നാളോടനുബന്ധിച്ച് ചിത്താരിയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു അബ്ദുൾ റഹ്മാനും കുടുംബം സഞ്ചരിച്ച ഓട്ടോയിൽ കാറിടിച്ച് ഓട്ടോ റിക്ഷ മറിയുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here