വീടുപണി പൂര്‍ത്തിയാക്കി വിവാഹം കഴിക്കണമെന്ന ആഗ്രഹം ബാക്കി; നിതിന്‍ യാത്രയായി

0

കണ്ണൂര്‍: അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി നിതിന്‍ യാത്രയായി. കുവൈത്ത് ദുരന്തത്തില്‍ മരിച്ച നിതിന്റെ വിയോഗം നാടിന്റെ ദുഃഖമായി.(The desire to finish the housework and get married remains; Nitin has left,)

5 വര്‍ഷമായി കുവൈത്തില്‍ കമ്പനി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിതിന്‍. വയക്കര ചേട്ടൂര്‍കാവിനു സമീപം നിര്‍മിക്കുന്ന വീടിന്റെ തറ പൂര്‍ത്തീകരിച്ചു. അടുത്ത വര്‍ഷം വീടുപണി പൂര്‍ത്തിയാക്കി കുടുംബജീവിതം തുടങ്ങുവാനുള്ള ആഗ്രഹം നിതിന്‍ സഹപ്രവര്‍ത്തകരുമായി പങ്കുവച്ചിരുന്നു. നിതിന്റെ അമ്മ ചെന്തല ഇന്ദിര കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു. അച്ഛന്‍ കൂത്തൂര്‍ ലക്ഷ്മണന്‍ ചെറുപുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ബസ് ഡ്രൈവറാണ്. സഹോദരന്‍ ജിതിന്‍ സ്വകാര്യ ബസ് കണ്ടക്ടര്‍.

Leave a Reply