മുറി മുഴുവൻ പുക; ആദ്യം ശുചിമുറിയിൽ കയറി വാതിലടച്ചു, ജനൽ വഴി പുറത്തിറങ്ങാൻ ശ്രമം; രണ്ടാം നിലയിൽ നിന്ന് ചാടി ജീവിതത്തിലേക്ക്

0

മലപ്പുറം: കണ്ണു തുറന്നപ്പോൾ മുറി മുഴുവൻ പുകയായിരുന്നു. രക്ഷപ്പെടാൻ പല വഴികൾ നോക്കി. അവസാനം രണ്ടാം നിലയിൽ നിന്ന് എടുത്തുചാടി. പരിക്കു പറ്റിയെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് തവനൂർ മേപ്പറമ്പിൽ ശരത്തും (30) സുഹൃത്തുക്കളും.(Smoke all over the room; First enter the washroom and close the door and try to get out through the window; Jump from the second floor to life,)

തീപിടുത്തമുണ്ടായ കുവൈത്തിലെ ഫ്ലാറ്റിലെ മുറിയിൽ ശരത് അടക്കം അഞ്ചു പേരാണ് ഉണ്ടായിരുന്നത്. തിരുവല്ല സ്വദേശി അനിലാണ് തീപിടിത്തമുണ്ടായത് അറിഞ്ഞ് നാലു പേരെയും വിളിച്ചുണർത്തിയത്. ഉണർന്നപ്പോൾ മുറി മുഴുവൻ പുക നിറഞ്ഞ അവസ്ഥയായിരുന്നു. വാതിൽ തുറന്നപ്പോൾ തീ ആളിപ്പടരുന്നത് കണ്ടു.രക്ഷയ്ക്കായി ആദ്യം ഓടിക്കയറിയത് ബാത്ത്റൂമിലേക്കായിരുന്നു. അഞ്ചു പേരും ശുചിമുറിയിൽ കയറി വാതിലടിച്ചു. എന്നാൽ ശ്വാസം മുട്ടാൻ തുടങ്ങിയതോടെ മറ്റ് വഴികൾ തേടി. ജനൽ വഴി പുറത്തുക‌ടക്കാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. തുടർന്നാണ് താഴേക്ക് ചാടാൻ തീരുമാനിക്കുന്നത്. ജീവൻ പണയംവച്ച് ആദ്യം ശരത് ചാടി. പിന്നാലെ മറ്റു 4 പേരും. ചാട്ടത്തിൽ ഇടതുകാലിനു പരുക്കേറ്റു. മറ്റുള്ളവർക്കും പരുക്കുണ്ട്. എൻബിടിസി കമ്പനിയിൽ ആറു വർഷമായി ജോലി ചെയ്യുകയാണ് ശരത്.

Leave a Reply