യു.കെയില്‍ ജോലി വാഗ്‌ദാനംചെയ്‌ത് 5.50 ലക്ഷം തട്ടി; യുവതി അറസ്‌റ്റില്‍

0


ആലപ്പുഴ: വിദേശത്ത്‌ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം സ്വദേശിനി അറസ്‌റ്റില്‍. യു.കെയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആലപ്പുഴ മാളികമുക്ക്‌ സ്വദേശിയില്‍നിന്നും 5.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ്‌ തിരുവനന്തപുരം പേട്ട പാല്‍കുളങ്ങര പത്മനാഭം വീട്ടില്‍ നടാഷ കോമ്പാറ (48) അറസ്‌റ്റിലായത്‌.
ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തിവരുകയായിരുന്നു. തിരുവനന്തപുരത്തെ ഓഫീസ്‌ പുട്ടിയിട്ട്‌ എറണാകുളം കേന്ദ്രീകരിച്ചായിരുന്നു നടാഷ റിക്രൂട്ടിങ്ങ്‌ ഏജന്‍സി നടത്തിയിരുന്നത്‌. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ഇടപ്പള്ളിയില്‍ നിന്നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.
എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലും നടാഷയ്‌ക്കെതിരെ കേസ്‌ നിലവിലുണ്ട്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.
നോര്‍ത്ത്‌ പോലീസ്‌ സ്‌റ്റേഷന്‍ ഐ.എസ്‌.എച്ച്‌.ഒ എം.കെ. രാജേഷ്‌, എസ്‌.ഐ. പ്രദീപ്‌ എസ്‌.ഐ. സ്‌റ്റാന്‍ലി, സിനിയര്‍ സി.പി.ഒ. റോബിന്‍സണ്‍, ശ്രീരേഖ, ജയസുധ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here