പൂജപ്പുര ഒബ്‌സർവേഷൻ ഹോമിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; ജനൽക്കമ്പിയിൽ തൂങ്ങിയത് കാട്ടാക്കട കള്ളിക്കാട് സ്വദേശി

0


തിരുവനന്തപുരം: പൂജപ്പുരയിലെ ഒബ്‌സർവേഷൻ ഹോമിൽ പതിനേഴുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കള്ളിക്കാട് സ്വദേശിയായ കൗമാരക്കാരനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ട്രെയിനിലെ മോഷണത്തിന് പിടിക്കപ്പെട്ട് ഒബ്‌സർവേഷൻ ഹോമിലെത്തിയതായിരുന്നു കുട്ടി.

വൈകിട്ട് കുട്ടികളെ റൂമിൽ നിന്ന് പുറത്തിറക്കുന്ന സമയത്ത് വാതിൽ തുറന്ന് നോക്കിയപ്പോൾ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്നാണ് ജീവനക്കാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തോർത്ത് ഉപയോഗിച്ചാണ് കുരുക്കിട്ടിരുന്നത്. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here