അവര്‍ തലയിലും നെഞ്ചിലും തോക്കുകള്‍ ചൂണ്ടി കൊള്ളയടിച്ചു ; ഭക്ഷണം പോലുമില്ലാതെ ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ ഒളിച്ചു ; സുഡാനില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

0


സുഡാനിലെ പോരാട്ടം അതിരൂക്ഷമായ നിലയിലാണെന്ന് അവിടെനിന്നു രക്ഷപ്പെട്ടെത്തിയ ഇന്ത്യക്കാര്‍. വെടിവയ്പും കൊള്ളയുമാണ് നടന്നത്. രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടാണെന്നും ഇവര്‍. എ.എന്‍.ഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍, സുഡാനിലെ കലാപസാഹചര്യത്തെക്കുറിച്ച് ഒരാള്‍ വിവരിക്കുന്നത് കാണാം. അവരെ കപ്പലില്‍ കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്രമീകരണം ചെയ്തതായി അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സേനയാണ് ഭക്ഷണം നല്‍കിയതെന്നും പറയുന്നുണ്ട്.

മറ്റൊരു പൗരന്‍ എഎന്‍ഐയോട് പറഞ്ഞു, സുഡാനിലെ ആര്‍എസ്എഫ് – അര്‍ദ്ധെസെനിക സേന – ഞങ്ങളുടെ കമ്പനിയുമായി അടുത്തിരുന്നു. രാവിലെ 9 മണിക്ക് അവര്‍ ഞങ്ങളുടെ കമ്പനിയില്‍ കയറി വെടിവയ്ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. എട്ടു മണിക്കൂര്‍ ഞങ്ങളെ ബന്ദികളാക്കി. തലയിലും നെഞ്ചിലും തോക്കുകള്‍ ചൂണ്ടി കൊള്ളയടിച്ചു. കമ്പനിയിലുണ്ടായിരുന്നതെല്ലാം അവര്‍ നശിപ്പിച്ചു. ഞങ്ങളുടെ ലാപ്‌ടോപ്പുകളും മൊെബെല്‍ ഫോണുകളും മോഷ്ടിച്ചു. തുടര്‍ന്ന് ഞങ്ങള്‍ എംബസിയുമായി ബന്ധപ്പെട്ടു. ഭക്ഷണമൊന്നും ഇല്ലായിരുന്നു, തുടര്‍ന്ന് ഞങ്ങള്‍ ഒരു ഗ്രാമത്തില്‍ ഒളിച്ചു. ഒരുവിധത്തില്‍ ഡീസല്‍ സംഘടിപ്പിച്ചു ഞങ്ങളെ ഒഴിപ്പിക്കാന്‍ ബസുകള്‍ ക്രമീകരിക്കാന്‍ എംബസിയോട് ആവശ്യപ്പെടുകയും ചെയ്തു.

വീടിന് പുറത്തുവരെ വെടിയൊച്ച കേട്ടെന്നും ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടയെന്നും മറ്റൊരു പൗരന്‍ പറഞ്ഞു. രണ്ടു മൂന്നു ദിവസമായി ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്ന് മറ്റൊരാളുടെ വാക്കുകള്‍. ഖാര്‍ത്തൂമിലും മറ്റ് നഗരങ്ങളിലും ഭക്ഷ്യക്ഷാമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും െവെദ്യുതിയും വെള്ളവും പോലും ഇല്ല.

യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ സുഡാനില്‍ ഏകദേശം 3,000 ഇന്ത്യന്‍ പൗരന്മാരുണ്ടായിരുന്നു, അവരില്‍ ഭൂരിഭാഗവും ഖാര്‍ത്തൂമിലായിരുന്നു. ഐക്യരാഷ്ര്ടസഭയുടെ ഏജന്‍സികള്‍ പറയുന്നതനുസരിച്ച്, ഇതുവരെ പോരാട്ടത്തില്‍ 459 പേര്‍ കൊല്ലപ്പെട്ടു. 4,000-ത്തിലധികം പേര്‍ക്ക് പരുക്കേറ്റു.

Leave a Reply