ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നയാൾ പിടിയിൽ. കവരപ്പറമ്പ് പോത്തഞ്ഞാലി വീട്ടിൽ രാജീവ് (കൂട്ടാല രാജീവ് 45 )നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 25 ന് വൈകീട്ടാണ് സംഭവം.
അങ്കമാലി മുൻസിപ്പൽ ഓഫീസിന് സമീപമുള്ള ഇടറോഡിലൂടെ പോവുകയായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. പോക്‌സോ ഉൾപ്പടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാൾ. ഇൻസ്‌പെക്ടർ പി.എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ഷാഹുൽ ഹമീദ്, പ്രദീപ് കുമാർ , റജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.