ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു

0

ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന മലയാളി യുവതി നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. രാമപുരം ഇടിയനാൽ പാണങ്കാട്ട് സജുവിന്റെ ഭാര്യ സ്മിത(45) ആണ് മരിച്ചത്. പാലാ – തൊടുപുഴ ഹൈവേയിൽ മാനത്തൂരിൽ നിന്ന് ചെറുകുറിഞ്ഞി റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം.

ചെറുകുറിഞ്ഞി ഭാഗത്തു നിന്ന് വന്ന സ്‌കൂട്ടർ, ടിപ്പർ ലോറിയെ മറികടന്ന് റോഡിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന സജുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്ത് വയസുകാരനായ മകൻ ഇവാനും ഇവർക്കൊപ്പമുണ്ടായിരുന്നു. ഇവാൻ റോഡിലേക്ക് തെറിച്ചുവീണ് മറ്റൊരു വാഹനത്തിന്റെ അടിയിൽപെട്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്തിരുന്ന സജുവും സ്മിതയും ഏതാനും മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു മകൻ – മിലൻ.

Leave a Reply