സംസ്‌ഥാനത്തു വേനല്‍ മഴ എത്തുന്നു

0

സംസ്‌ഥാനത്തു വേനല്‍ മഴ എത്തുന്നു. മഴ എത്തിയാലും താപനില ഇതേരീതിയില്‍ തുടരാനാണു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നു മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്കു സാധ്യതയുണ്ടെന്നു കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്‌ചയോടെ കൂടുതല്‍ സ്‌ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും.
അടുത്ത നാല്‌ ദിവസത്തേക്ക്‌ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്‌ ജില്ലകളില്‍ നേരിയ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേ സമയം, സംസ്‌ഥാനത്ത്‌ ഇക്കുറി വേനല്‍മഴയില്‍ 99 ശതമാനത്തിന്റെ കുറവാണുള്ളത്‌. വരും ദിവസങ്ങളില്‍ വ്യാപകമായി മഴ കിട്ടിയില്ലെങ്കില്‍ സംസ്‌ഥാനത്ത്‌ സ്‌ഥിതി സങ്കീര്‍ണമാകും. മാര്‍ച്ച്‌ ഒന്നു മുതല്‍ മേയ്‌ 31 വരെ നീളുന്ന വേനല്‍ക്കാലത്ത്‌ 361.5 മില്ലീമീറ്റര്‍ മഴയാണ്‌ സംസ്‌ഥാനത്ത്‌ പെയ്യേണ്ടത്‌. കഴിഞ്ഞ വര്‍ഷം വേനല്‍ മഴ തിമിര്‍ത്തു പെയ്‌തപ്പോള്‍ സംസ്‌ഥാനത്തിന്‌ 85 ശതമാനം അധികമഴ ലഭിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഇതേവരെ ഒരു ശതമാനം മാത്രമാണ്‌ മഴ കിട്ടിയത്‌.

Leave a Reply