മുഖ്യമന്ത്രിയുടെ ഓഫീസിന്‌ സോണ്‍ടയുമായി ബന്ധമുണ്ടെന്ന്‌ കണ്ണൂര്‍ മേയര്‍

0


കണ്ണൂര്‍: സോണ്‍ട ഇന്‍ഫ്രാടെക്‌ കമ്പനിക്കെതിരേ കണ്ണൂര്‍ കോര്‍പറേഷന്‍ രംഗത്ത്‌. സോണ്‍ടാ തട്ടിപ്പ്‌ കമ്പനിയെന്നു കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍ പറഞ്ഞു. കോടികളുടെ നഷ്‌ടമുണ്ടാകുമെന്നു കണ്ടാണ്‌ മാലിന്യ സംസ്‌കരണത്തിന്‌ സോണ്‍ടയുമായുള്ള കരാര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ റദ്ദാക്കിയത്‌.
പുതിയ കമ്പനിക്ക്‌ കരാര്‍ നല്‍കിയതിലൂടെ എട്ടു കോടിയോളം രൂപ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുള്‍പ്പെടെ കമ്പനിയുമായി ബന്ധമുണ്ട്‌. കമ്പനിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ്‌ ബന്ധപ്പെട്ടിരുന്നു. കമ്പനിക്കായി ഇടപെടലുകള്‍ മുഴുവന്‍ നടത്തിയത്‌ സര്‍ക്കാരാണ്‌.
ഒരു പ്രവൃത്തിയും ചെയ്യാതെ 68 ലക്ഷം രൂപ സോണ്‍ട കോര്‍പ്പറേഷനില്‍നിന്നും വാങ്ങിയെടുത്തു. ഭരണ സമിതി നിലവിലില്ലാത്ത സമയത്താണ്‌ ഉദ്യോഗസ്‌ഥരില്‍നിന്നും പണം വാങ്ങിയെടുത്തത്‌. ഈ പണം തിരികെപ്പിടിക്കാന്‍ നിയമ നടപടി തുടങ്ങിയതായും മേയര്‍ പറഞ്ഞു

Leave a Reply