മാരൂരിലെ വീട്ടമ്മയുടെ കൊലപാതകം: ഒരാള്‍ കൂടി അറസ്‌റ്റില്‍

0

അടൂര്‍: വസ്‌തുവിലെ മണ്ണ്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ
തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. അടൂര്‍ ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാത കൊല്ലപ്പെട്ട കേസില്‍, കുറുമ്പകര ശ്യാം രാജഭവനില്‍ രാജന്‍ മകന്‍ ശ്യാംരാജ്‌ (35 ) ആണ്‌ പിടിയിലായത്‌. പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അനേ്വഷണസംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കൂടുതല്‍ പ്രതികള്‍ക്കായി അനേ്വഷണം തുടരുകയാണ്‌. നേരത്തെ അറസ്‌റ്റിലായ 11 പേരെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തതിനെ തുടര്‍ന്നാണ്‌ ശ്യാംരാജിന്റെ അറസ്‌റ്റ്.
പതിനഞ്ചോളം വരുന്ന സംഘമാണ്‌ വീട്ടില്‍ കയറി ആക്രമണം നടത്തി സുജാതയെ കൊലപ്പെടുത്തിയത്‌. വീട്‌ മുഴുവനും തല്ലിതകര്‍ക്കുകയും, വീട്ടുപകരണങ്ങള്‍ നശിപ്പിച്ച്‌ വീടിന്‌ മുന്‍പിലുള്ള കിണറ്റിലിടുകയും ചെയ്‌തു .വീട്ടിലെ വളര്‍ത്തുനായയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ബന്ധുക്കള്‍ തമ്മിലുള്ള വഴിത്തര്‍ക്കം തീര്‍ക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാല്‍(24),ചന്ദ്രലാല്‍(21) എന്നിവര്‍ അവരുടെ വളര്‍ത്തു നായയുമായി എത്തി ആക്രമണം നടത്തിയതിന്റെ പ്രതികാരമായാണ്‌ സംഘം ചേര്‍ന്ന്‌ വീടുകയറി ആക്രമിച്ചത്‌.

Leave a Reply