നേട്ടം തുടര്‍ന്ന്‌ കേരളം

0

തിരുവനന്തപുരം: ഖേലോ ഇന്ത്യ ദക്ഷിണ മേഖലാ വനിതാ സൈക്ലിങ്‌ ലീഗില്‍ കേരളത്തിന്റെ നേട്ടം തുടരുന്നു. ട്രാക്ക്‌ അവസാനിച്ചപ്പോള്‍ ഏഴ്‌ സ്വര്‍ണ മെഡലുകളുമായി കേരളം രണ്ടാം സ്‌ഥാനത്താണ്‌.
അഗ്‌സ ആന്‍ തോമസിന്റെ ട്രിപ്പിള്‍ സ്വര്‍ണ നേട്ടമാണ്‌ കേരളത്തിനു കരുത്തായത്‌. നിയാ സെബാസ്‌റ്റ്യനും കെ. സ്‌നേഹയും കേരളത്തിനുവേണ്ടി ഇരട്ട സ്വര്‍ണം നേടി. എട്ട്‌ സ്വര്‍ണം നേടിയ തമിഴ്‌നാടാണ്‌ ഒന്നാം സ്‌ഥാനത്ത്‌. കാര്യവട്ടം എല്‍.എന്‍.സി.പി.ഇ. സൈക്ലിങ്‌ വെലോഡ്രാമില്‍ നടക്കുന്ന മത്സരങ്ങളില്‍ അഞ്ച്‌ സംസ്‌ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കുന്നു.
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യയും സൈക്ലിങ്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയും കേരള സൈക്ലിങ്‌ അസോസിയേഷനും ചേര്‍ന്നാണു മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. റോഡ്‌ സൈക്ലിങ്‌ മത്സരങ്ങള്‍ ശനിയാഴ്‌ച ആരംഭിക്കും. ഞായറാഴ്‌ചയാണു മത്സരങ്ങള്‍ സമാപിക്കുക.

Leave a Reply