ഇന്നോവയിലെത്തിയ സംഘം വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി

0

കോന്നി: ഇന്നോവയിലെത്തിയ സംഘം വീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെട്ടൂര്‍ മുട്ടുമണ്‍ ചാങ്ങയില്‍ ബാബുക്കുട്ടന്‍ എന്ന്‌ വിളിക്കുന്ന അജേഷ്‌ കുമാറി(38) നെയാണ്‌ തട്ടിക്കൊണ്ടുപോയത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ സംഭവം.
ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ വീട്ടിലേക്ക്‌ എത്തിയ കാറില്‍ നിന്നിറങ്ങിയ ഒരാള്‍ കോളിങ്‌ ബെല്‍ അടിച്ചു. ബാബുക്കുട്ടന്റെ പിതാവ്‌ ഉണ്ണികൃഷ്‌ണനാണ്‌ വാതില്‍ തുറന്നത്‌. കാറില്‍ ഇരിക്കുന്ന ആള്‍ വിളിക്കുന്നെന്ന്‌ പറഞ്ഞ്‌ പുറത്തേക്കു എത്തിച്ച ബാബുക്കുട്ടനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിടിവലിയും ബഹളവും കേട്ട സമീപവാസികള്‍ ഓടിയെത്തിയപ്പേഴേക്കും സംഘം രക്ഷപെട്ടിരുന്നു.
വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശകസമിതിയുടെ പ്രസിഡന്റും ഹോളോ ബ്രിക്‌സ്‌ കമ്പനി ഉടമയുമാണ്‌ ബാബുക്കുട്ടന്‍. സാമ്പത്തിക ഇടപാടുകളോ മറ്റ്‌ പ്രശ്‌നങ്ങളോ ഇല്ലെന്ന്‌ കുടുംബം പറഞ്ഞു.
മലപ്പുറം രജിസ്‌ട്രേഷന്‍ പീച്ച്‌ നിറത്തിലുള്ള ഇന്നോവ കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. പോലീസ്‌ പരിശോധന തുടരുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here