കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളത്തില്‍ മൂന്നു കേസുകളിലായി 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി

0


നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ര്‌ട വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം മൂന്നു കേസുകളിലായി 2.6 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ്‌ ഐ.എക്‌സ് 452 വിമാനത്തില്‍ അബുദാബിയില്‍ നിന്ന്‌ കൊച്ചിയിലെത്തിയ യാത്രക്കാരനില്‍ നിന്ന്‌ ക്യാപ്‌സൂള്‍ രൂപത്തില്‍ കൊണ്ടുവന്ന 873.98 ഗ്രാം സ്വര്‍ണ്ണമാണ്‌ കണ്ടെടുത്തത്‌. പിടികൂടിയ സ്വര്‍ണ്ണത്തിന്‌ 38 ലക്ഷം രൂപ വില വരും. നാലു ക്യാപ്‌സ്യൂളുകളുടെ രൂപത്തില്‍ കൊണ്ടുവന്ന സ്വര്‍ണ്ണമാണ്‌ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെടുത്തത്‌. മലപ്പുറം സ്വദേശി അബ്‌ദുള്‍ സലിമിന്റെ പക്കല്‍ നിന്നാണ്‌ 873.98 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്‌. അബുദാബിയില്‍ നിന്ന്‌ കൊച്ചിയിലെത്തിയ യാത്രക്കാരനില്‍ നിന്ന്‌ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്തിയ 1158.55 ഗ്രാം സ്വര്‍ണ്ണവും കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി സഹീറിന്റെ പക്കല്‍ നിന്നാണ്‌ 49.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്‌. കൂടതല്‍ പരിശോധന നടത്തിയപ്പോള്‍ സഹീറിന്റെ അടിവസ്‌ത്രത്തില്‍ പേസ്‌റ്റ് രൂപത്തില്‍ പതിപ്പിച്ച്‌ കടത്തിയ 636. 85 ഗ്രാം സ്വര്‍ണ്ണവും കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തി. മൊത്തം 2.6 കിലോഗ്രാം സ്വര്‍ണ്ണമാണ്‌ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here