സിപിഐഎം ജനകീയ ജാഥയ്ക്ക് ആളെ എത്തിക്കാന്‍ സ്‌കൂള്‍ ബസ്

0

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുക്കളെ എത്തിക്കാന്‍ സ്‌കൂള്‍ ബസും. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുക്കളെ എത്തിക്കാന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഡിഡിഇക്ക് പരാതി നല്‍കി.

രാവിലെ പേരാമ്പ്രയിലെത്തിയ ജാഥയിലേക്ക് ആളെ എത്തിക്കാനായാണ് സ്‌കൂള്‍ ബസ് ഉപയോഗിച്ചത്. സ്‌കൂള്‍ ബസ് രാഷ്ട്രീയ പരിപാടിക്കായി ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.

ജാഥയ്ക്ക് സ്‌കൂള്‍ ബസ് വിട്ടുനല്‍കിയതിനെതിരെ സാമൂഹികമാധ്യമങ്ങളിലും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. തുടര്‍ഭരണം ലഭിച്ചത് കൊണ്ട് എന്ത് തോന്ന്യാസവും ആവാം എന്ന് കരുതരുത്. കോണഗ്രസ് നേതാവും എംഎല്‍എയുമായ ടി സിദ്ധിഖ് തന്റെ ഫെയസ്ബുക്കില്‍ കുറിച്ചു.

Leave a Reply