ഫൊട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന ആലുവ സ്വദേശിയായ യുവാവ് പാലക്കാട് അറസ്റ്റിൽ

0

ഫൊട്ടോഗ്രാഫർ എന്ന വ്യാജേന യാത്ര ചെയ്ത് എംഡിഎംഎ വിൽപന നടത്തുന്ന ആലുവ സ്വദേശിയായ യുവാവ് പാലക്കാട് അറസ്റ്റിൽ. 55 ഗ്രാം എംഡിഎംഎയുമായി വാളയാറിൽ നിന്നുമാണ് നിസാമുദ്ദീനെ എക്‌സൈസ് അറസ്റ്റ് ചെയ്തത്. ആലുവയിലെ വിവിധ ഭാഗങ്ങളിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് നിസാമുദ്ദീനെന്ന് ഫോൺ രേഖകൾ തെളിയിക്കുന്നതായി എക്‌സൈസ് അറിയിച്ചു.

ബിബിഎ ബിരുദമുള്ള നിസാമുദ്ദീന് ഒന്നര വർഷം മുൻപുവരെ വിദേശത്തെ സൂപ്പർ മാർക്കറ്റിലായിരുന്നു ജോലി. പിന്നീട് ഫൊട്ടോഗ്രഫിയിലേക്കു തിരിഞ്ഞു. ഫോട്ടോയെടുക്കുന്നെന്ന വ്യാജേന പലയിടത്തും ചുറ്റി ലഹരി വിൽപന നടത്തും. ഈ രീതിയിൽ ബെംഗളൂരുവിൽനിന്ന് ആഡംബര ബസ് മാർഗം എത്തിച്ച എംഡിഎംഎയാണ് എക്‌സൈസ് പതിവ് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.

ദൂരയാത്ര ചെയ്യുന്നതായി തെളിയിക്കാൻ ബാഗിൽ നിറയെ വസ്ത്രവും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങളും കരുതും. ജീൻസിന്റെ പോക്കറ്റിലാണ് ലഹരി ഒളിപ്പിച്ചിരുന്നത്. ഫോൺ രേഖകൾ പ്രകാരം, നിരവധി പതിവ് ഇടപാടുകാർക്ക് ലഹരി എത്തിച്ചിരുന്നതായി തെളിഞ്ഞു. നിസാമുദ്ദീന്റെ സുഹൃത്തുക്കളെ കൂടി കണ്ടെത്തി ലഹരി വിൽപ്പനയിലെ കണ്ണി മുറിക്കാനാണ് എക്‌സൈസ് ശ്രമം.

Leave a Reply