ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവർത്തിച്ച് ഇളയ സഹോദരൻ അലക്‌സ് ചാണ്ടി

0

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുകയാണെന്ന് ആവർത്തിച്ച് ഇളയ സഹോദരൻ അലക്‌സ് ചാണ്ടി. മുൻ മുഖ്യമന്ത്രിയുടെ ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകൾ മറിയയുമായണ് ചികിത്സക്ക് നടസം നിൽക്കുന്നത്. അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന ഉറച്ച നിലപാടിലാണ് ഇളയ മകൾ അച്ചു ഉമ്മനെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറുനാടൻ പുറത്തുവിട്ട പൂർണമായും ശരിവെച്ചു കൊണ്ടാണ് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ രംഗത്തുവന്നത്.

മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചേട്ടനെ ചികിത്സിക്കണം എന്നു മാത്രമാണ് പറയാനുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അലക്‌സ് ചാണ്ടി പറഞ്ഞു. ജർമ്മനിയിൽ പോയിട്ട് ചികിത്സ നടന്നില്ലെന്നും ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് ചാണ്ടി പറഞ്ഞു. അതേസമയം താൻ നൽകിയ പരാതി പിൻവലിക്കണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനു തന്നെ അപമാനകരമാണെന്ന് കാണിച്ച് അലകസ് ചാണ്ടി പരാതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാൽ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജർമനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മൻ ചാണ്ടിക്ക് ബെംഗളൂരുവിൽ തുടർ ചികിത്സ നൽകി. എന്നാൽ, വീണ്ടും ബെംഗളൂരുവിൽ എത്തിക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ല എന്ന് സഹോദരൻ അലക്സ് വി ചാണ്ടിയും ബന്ധുക്കളും അയച്ച കത്തിൽ ആരോപിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് കത്തയച്ചത്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സർക്കാർ വിഷയത്തിൽ ഇടപെടണം. മുൻ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ്.

മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ നൽകണമെന്നും സഹോദരനും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകർപ്പ് ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here