ഇത്രക്ക് അറു പിശുക്കൻ ഭർത്താവിനെ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ?

0

ഭർത്താവ് ബിസിനസ് ക്ലാസ് സീറ്റ് ബുക്ക് ചെയ്തു. തനിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനുമായി ബുക്ക്‌ചെയ്തത് നിരക്ക് കുറഞ്ഞ ഇക്കണോമി ക്ലാസ് എന്നും ഭാര്യ. 14 മണിക്കൂർ യാത്രയിലാണ് സ്വാർത്ഥനായ തന്റെ ഭർത്താവ് തന്നോടും കുഞ്ഞിനോടും ഇത്ര വലിയ ക്രൂരത ചെയ്തതെന്നും രോഷാകുലയായ ഭാര്യ പറയുന്നു.

ജോലി സംബന്ധമായ ട്രിപ്പിനാണ് ഭർത്താവ് പോയത്. ഒപ്പം ഭാര്യയേയും കുഞ്ഞിനേയും കൂട്ടാൻ ഇയാൾ തീരുമാനിച്ചു. എന്നാൽ പിശുക്കനായ ഭർത്താവ് ഹൗസ് വൈഫായ ഭാര്യയ്ക്കും രണ്ടു വയസ്സുള്ള കുഞ്ഞിനുമായി ഇക്കോണമി ക്ലാസ് ടിക്കറ്റ് എടുക്കുക ആയിരുന്നു. എന്നാൽ തനിിക്കു മാത്രം ബിസിനസ് ക്ലാസ് ബുക്ക് ചെയ്യാനും ഇയാൾ മറന്നില്ല.

മൂന്നു പേർക്കുമായി ഇയാൾ ബിസിനസ് ക്ലാസ് ബുക്ക് ചെയ്തു എന്നാണ് ഭാര്യയൊട് പറഞ്ഞിരുന്നത്. എന്നാൽ യാത്ര അടുത്തെത്തിയപ്പോൾ മാത്രമാണ് യുവതി ഭർത്താവിന്റെ ചതി മനസ്സിലാക്കിയത്. ഉടൻ തന്നെ ബിസിനസ് ക്ലാസിനായി എയർലൈനെ സമീപിച്ചെങ്കിലും സീറ്റുകൾ എല്ലാം ബുക്ക് ആയി എന്ന മറുപടിയാണ് ലഭിച്ചത്.

Leave a Reply