വയലായില്‍ വന്‍ തീ പിടിത്തം

0

വയലായില്‍ വന്‍ തീ പിടിത്തം വയാല ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റോയല്‍ ഫോം ഇന്‍ഡസ്ഡ്രീസ് എന്ന കിടക്ക നിര്‍മ്മാണ ശാലയിലാണ് തീപിടത്തം ഉണ്ടായത് കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.15 -യോടെയായിരുന്നു അപകടം. ബെഡ് നിര്‍മ്മിക്കുന്നതിനുളള അസംസ്‌കൃത വസ്തുകള്‍ സൂക്ഷിച്ചിരുന്നതിനാല്‍ വളരെപ്പെട്ടന്നുതന്നെ തീ ആളിപ്പടുരകയായിരുന്നു.

പാലാ ,കടുത്തുരുത്തി ,ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലാ.

LEAVE A REPLY

Please enter your comment!
Please enter your name here