വരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്

0

വരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശ്യാംജിത്ത്.ശബരി,രാജേഷ്,രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേര്‍ക്ക് 50 ശതമാനത്തില്‍ ഏറെ പൊളളല്‍ ഏറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.രണ്ടുപേരുടെയും നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply