കോട്ടയത്ത് വാവ സുരേഷ് പിടികൂടിയത് രണ്ടു വെള്ള മൂർഖൻ പാമ്പുകളെ

0

കോട്ടയം: രണ്ടു മൂർഖനെ പിടികൂടി വീണ്ടും സ്റ്റാർ ആയി വാവ സുരേഷ്. ഞീഴുരിൽ ഇന്നലെ രാത്രി ആയിരുന്നു സംഭവം. കെ.വി തോമസ് എന്നയാളുടെ വീട്ടിൽ നിന്നുമാണ് പിടിച്ചത്. ഒരു പാമ്പ് മാത്രം ആണ് വീട്ടിൽ ഉണ്ടാവുക എന്ന് കരുതി ആണ് പിടിക്കാൻ ഇറങ്ങിയത്. എന്നാൽ രണ്ടു പാമ്പാണ് വീട്ടിൽ ഉണ്ടായിരുന്നത്. നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് വാവ സുരേഷ് രണ്ടു വെള്ളമൂർഖൻ പാമ്പുകളെ പിടികൂടിയത്.

വീട്ടുക്കാർ പാമ്പിനെ പിടികൂടൻ ശ്രമം നടത്തിയെങ്കിലും അത് പാഴാവുകയായിരുന്നു. തുടർന്നാണ് കോട്ടയത്തുണ്ടായിരുന്ന വാവ സുരേഷിനെ ബന്ധപ്പെടത്. അവിടെ എത്തിയ അദ്ദേഹം മണിക്കൂറുകൾക്കുള്ളിൽ പാമ്പുകളെ പിടിച്ചു. പിടികൂടിയ പാമ്പുകളെ വാവ സുരേഷ് അവിടെ നിന്നും കൊണ്ടുപോയി

LEAVE A REPLY

Please enter your comment!
Please enter your name here