ഇടുക്കിയിൽ ഷവർമ്മ കഴിച്ച ഒരുകുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ; ഷവർമ്മ കഴിച്ചത് നെടുങ്കണ്ടത്തെ ക്യാമൽ റസ്റ്റോ ഹോട്ടലിൽ നിന്ന്; വൃത്തിഹീനമായ ഹോട്ടൽ അടച്ചുപൂട്ടി

0

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധ. ഷവർമ കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഈ മാസം ഒന്നിന് നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്.

ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛർദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിൽ നിന്നാണ് ഷവർമ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്.

ഇവരുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here