പ്യൂണ്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മൂന്നരലക്ഷം തട്ടി: പ്രതി പിടിയില്‍

0


അടൂര്‍: കറ്റാനത്തെ സ്‌കൂളില്‍ പ്യൂണ്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഭരണിക്കാവ്‌ കട്ടച്ചിറ അച്യുതാലയം ദിനേശ്‌ കുമാര്‍ (49) ആണ്‌ അറസ്‌റ്റിലായത്‌. 2020 മാര്‍ച്ച്‌ 21 നാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. പെരിങ്ങനാട്‌ പഴകുളം കിഴക്ക്‌ ചാല സുനില്‍ ഭവനം വീട്ടില്‍ മനോജ്‌ ആനന്ദന്റെ ഭാര്യ അര്‍ച്ചനയുടെ പരാതിയില്‍ 2021 ജനുവരി 26 ന്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്‌. രണ്ട്‌ ചെക്കുകള്‍ പ്രതിയുടെ വീട്ടിലെത്തിച്ച്‌ നല്‍കുകയായിരുന്നു.
ജോലി ലഭിച്ചില്ലെന്ന്‌ മാത്രമല്ല, വാങ്ങിയ പണം തിരികെ കൊടുക്കുകയും ചെയ്‌തില്ല. ദിനേശ്‌ ഹൈക്കോടതിയില്‍ ജാമ്യത്തിന്‌ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഡിവൈ.എസ്‌.പി ആര്‍.ബിനുവിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ഡി.പ്രജീഷ്‌, സബ്‌ ഇന്‍സ്‌പെക്‌ടര്‍ എം. മനീഷ്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സൂരജ്‌ ആര്‍. കുറുപ്പ്‌, എം. നിസാര്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here