ക്യാൻസർ ബാധിതനായ ആറു വയസുകാരന്റെ ആവശ്യം കേട്ട് ആ ഡോക്ടർ ആദ്യമൊന്ന് ഞെട്ടി

0

ക്യാൻസർ ബാധിതനായ ആറു വയസുകാരന്റെ ആവശ്യം കേട്ട് ആ ഡോക്ടർ ആദ്യമൊന്ന് ഞെട്ടി. കഷ്ടിച്ച് ആറുമാസം കൂടി മാത്രമേ തനിക്ക് ജീവിതം ബാക്കിയുള്ളൂവെന്ന് തിരിച്ചറിഞ്ഞ ആ ബാലൻ ചികിത്സിക്കുന്ന ഡോക്ടറോട് പറഞ്ഞത് തന്റെ അച്ഛനും അമ്മയും ഇക്കാര്യം അറിയരുതെന്നായിരുന്നു. മനു എന്ന ബാലന്റെ അസുഖത്തെയും ആവശ്യത്തെയും കുറിച്ച് ഡോ. സുധീർകുമാർ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ഇത് പുറംലോകം അറിയുന്നത്. മനു കഴിഞ്ഞ മാസമാണ് മരിച്ചത്.

“എനിക്ക് ആറുമാസം മാത്രമേ ബാക്കിയുള്ളൂവെന്ന് അച്ഛനും അമ്മയും അറിയരുതേ…” -അർബുദം ബാധിച്ച‌ ആറുവയസ്സുകാരൻ മനുവിന്റെ ഡോക്ടറോടുള്ള ഏക ആവശ്യം അതായിരുന്നു. കുട്ടിയുടെ അച്ഛനമ്മമാരുടെ പ്രധാന ആവശ്യവും മറ്റൊന്നായിരുന്നില്ല: “അസുഖത്തെക്കുറിച്ച് മോനോട് കൂടുതലൊന്നും വെളിപ്പെടുത്തരുത്…” ഇല്ലെന്ന് മനുവിനും അവന്റെ അച്ഛനമ്മമാർക്കും ഡോ. സുധീർകുമാർ വാക്കുനൽകി. പക്ഷേ… അത് പാലിക്കാനായില്ല.

മൂന്നംഗകുടുംബം ഡോ. സുധീർകുമാറിനെ കാണാനെത്തുമ്പോഴേക്കും കുട്ടിയുടെ അസുഖം മൂർച്ഛിച്ചിരുന്നു. മസ്തിഷ്കത്തിലെ അർബുദം കാരണം മനുവിന്റെ ഒരു ഭാഗം തളർന്നു. സഞ്ചാരം വീൽച്ചെയറിൽ. അസുഖത്തെക്കുറിച്ച് വിവരിച്ച അച്ഛനമ്മമാർ അക്കാര്യം മനുവറിഞ്ഞാൽ തളർന്നുപോകും എന്നാണ് കരുതിയത്.

അച്ഛനുമമ്മയും മുറിക്കു പുറത്തുപോയപ്പോൾ ഡോക്ടറോട് ഒരു സ്വകാര്യം പറയാനുണ്ടെന്നായി മനു. തനിക്ക് കാര്യങ്ങളെല്ലാമറിയാമെന്ന് പതിഞ്ഞ ശബ്ദത്തിൽ അവൻ വ്യക്തമാക്കി. കംപ്യൂട്ടറിൽ അസുഖത്തെക്കുറിച്ച് എല്ലാം നോക്കി, ഇനി ആറുമാസത്തിലേറെ ജീവിച്ചിരിക്കില്ലെന്നും മനസ്സിലായി. ഇക്കാര്യം അച്ഛനുമമ്മയും അറിഞ്ഞാൽ താങ്ങാനാകില്ലെന്നും കൂട്ടിച്ചേർത്തു. പക്ഷേ, മനുവിനുകൊടുത്ത വാക്ക്‌ പാലിക്കാനായില്ലെന്ന് ഡോക്ടർ പറയുന്നു. കാരണം അവനോ ടൊപ്പമുള്ള ഒാരോ നിമിഷവും അമൂല്യമാണെന്ന് അച്ഛനമ്മമാരെ അറിയിക്കണമായിരുന്നു.

ഡോ. സുധീറിനെ കാണാൻ മനുവിന്റെ അച്ഛനമ്മമാർ ഈയിടെ വീണ്ടുമെത്തി. കുട്ടിയുടെ കാര്യം ഡോക്ടർ അന്വേഷിച്ചപ്പോളാണ് അവൻ കഴിഞ്ഞമാസം ലോകം വിട്ടുപോയതറിഞ്ഞത്. ഇതോ‍ടെയാണ് മനുവിന്റെ കഥ ട്വിറ്ററിലൂടെ പുറത്തുവിടാൻ തീരുമാനിച്ചതെന്ന് ഡോക്ടർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here