അമിത്ഷായാണോ അയോദ്ധ്യയിലെ പൂജാരി? ജനുവരി 1 ന് ക്ഷേത്രം തുറക്കുമെന്ന പ്രസ്താവനയില്‍ വിമര്‍ശിച്ച് ഖാര്‍ഗേ

0

ന്യൂഡല്‍ഹി: അമിത്ഷാ ആഭ്യന്തരമന്ത്രിയാണോ അതോ അയോദ്ധ്യയിലെ പൂജാരിയാണോ യെന്ന് ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന ഖാര്‍ഗേ. അടുത്ത ജനുവരി 1 ന് അയോദ്ധ്യയില്‍ രാമക്ഷേത്രം തുറക്കുമെന്ന അമിത്ഷായുടെ പ്രസ്താവനയ്ക്കാണ് മറുപടി. രാജ്യത്ത് സുരക്ഷ ഉറപ്പാക്കാന്‍ ബാദ്ധ്യസ്ഥപ്പെട്ടയാള്‍ അത് പറയുന്നതിന് പകരം ക്ഷേത്രത്തിന്റെ കാര്യവും പറഞ്ഞു നടക്കുകയാണെന്ന് ഖാര്‍ഗേ കുറ്റപ്പെടുത്തി.

രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കവേയാണ് ഖാര്‍ഗേ തുറന്നടിച്ചത്. അടുത്ത വര്‍ഷം അയോദ്ധ്യയില്‍ ക്ഷേത്രം തുറക്കുമെന്ന് പറയാന്‍ അമിത്ഷായാണോ അവിടെ പൂജാരിയെന്നും ചോദിച്ചു. തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ബിജെപി സര്‍ക്കാര്‍ ഇതുവരെ പാലിച്ചിട്ടില്ല. അതിന് പകരം അവര്‍ ത്രിപുരയിലെ തെരഞ്ഞെടുപ്പിന് പോയിരിക്കുകയാണ്. അമിത്ഷാ അവിടെ പോയി രാമക്ഷേത്രം നിര്‍മ്മിച്ച് ഉദ്ഘാടനവും നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഇത്തരം പ്രഖ്യാപനം നടത്തുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയമാണ്.

അയോദ്ധ്യയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യം പറയാന്‍ അമിത്ഷാ ആരാണ്? അതു പറയേണ്ടത് പൂജാരിമാരും സന്യാസികളുമൊക്കെയാണ്. നിങ്ങള്‍ വെറുമൊരു രാഷ്ട്രീയക്കാരനാണ്. നിങ്ങളുടെ ജോലി രാജ്യത്തെ സംരക്ഷിക്കുകയും നിയമവാഴ്ച പരിപാലിക്കുകയും ജനങ്ങള്‍ക്ക് ഭക്ഷണവും കര്‍ഷകര്‍ക്ക് മതിയായ പണവും ഉറപ്പാക്കുകയുമാണെന്നും ഖാര്‍ഗേ പറഞ്ഞു. രാഹുല്‍ഗാന്ധിയും രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here