മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; ഹൈദരാബാദ് സർവ്വകലാശാലയിൽ വിവാദം

0

ഹൈദരാബാദ് സർവ്വകലാശാലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. സർവകലാശാല കാമ്പസിൽ വിവാദ പരമ്പര പ്രദർശിപ്പിച്ചുവെന്ന് കാണിച്ച് എബിവിപി പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് കേന്ദ്രസർക്കാർ തടഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് തങ്ങൾ ഒരു സ്‌ക്രീനിംഗ് സംഘടിപ്പിച്ചിരുന്നുവെന്നും അത് സീരീസ് നിരോധിക്കുന്നതിന് മുമ്പായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സുരക്ഷാ വകുപ്പിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും അതിനനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, സ്‌ക്രീനിംഗ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗച്ചിബൗളി പോലീസ് അറിയിച്ചു.

‘ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ’ എന്ന പേരിലുള്ള ബിബിസി ഡോക്യുമെന്ററി, 2002ലെ ഗുജറാത്ത് കലാപത്തിന്റെ അനന്തരഫലങ്ങൾ കാണിക്കുകയും, ആ സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപം കൈകാര്യം ചെയ്ത രീതിയെ ചെയ്യുന്നതുമാണ്. അതേസമയം, സർക്കാർ ഡോക്യുമെന്ററിയെ ‘പ്രചാരണ ശകലം’ എന്ന് വിളിക്കുകയും ഒന്നിലധികം യൂട്യൂബ് വീഡിയോകളും, ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ട്വിറ്റർ പോസ്റ്റുകളും തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

അതിനിടെ,വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) അഡ്‌മിനിസ്‌ട്രേഷൻ തിങ്കളാഴ്‌ച റദ്ദാക്കി. ക്യാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഇത് തടസമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ് യൂണിയനാണ് (ജെഎൻയുഎസ്‌യു) സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്.

“ജനുവരി 24ന് രാത്രി 9.00 മണിക്ക് ടെഫ്‌ലാസിൽ ഷെഡ്യൂൾ ചെയ്‌ത “ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ” എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനായി ഒരു കൂട്ടം വിദ്യാർത്ഥികൾ JNUSUവിന്റെ പേരിൽ ഒരു ലഘുലേഖ പുറത്തിറക്കിയതായി അഡ്‌മിനിസ്‌ട്രേഷന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പരിപാടിക്ക് ജെഎൻയു അഡ്‌മിനിസ്ട്രേഷനിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിട്ടില്ല. ഇത്തരമൊരു അനധികൃത പ്രവർത്തനം യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുമെന്നത് ഊന്നിപ്പറയുകയാണ്” അഡ്‌മിനിസ്ട്രേഷൻ നിർദ്ദേശത്തിൽ വ്യക്തമാക്കി.

“വിഷയവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളോ, വ്യക്തികളോ നിർദിഷ്‌ട പരിപാടി ഉടനടി റദ്ദാക്കാൻ കർശനമായി നിർദ്ദേശിക്കുന്നു, ഇതിൽ പരാജയപ്പെട്ടാൽ സർവകലാശാല നിയമങ്ങൾ അനുസരിച്ച് കർശനമായ അച്ചടക്ക നടപടികൾ ആരംഭിക്കുന്നതാണ്.” നിർദ്ദേശത്തിൽ പറയുന്നു.

അതേസമയം, “ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ” എന്ന പേരിലുള്ള ബിബിസി ഡോക്യുമെന്ററി, 2002ലെ ഗുജറാത്ത് കലാപത്തിന്റെ അനന്തരഫലങ്ങൾ കാണിക്കുകയും, ആ സമയത്ത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപം കൈകാര്യം ചെയ്‌ത രീതിയെ ചെയ്യുന്നതുമാണ്.

അതേസമയം, സർക്കാർ ഡോക്യുമെന്ററിയെ “പ്രചാരണ ശകലം” എന്ന് വിളിക്കുകയും ഒന്നിലധികം യൂട്യൂബ് വീഡിയോകളും, ഡോക്യുമെന്ററിയുടെ ലിങ്കുകൾ പങ്കിടുന്ന ട്വിറ്റർ പോസ്‌റ്റുകളും തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു.

Leave a Reply