നെടുങ്കണ്ടത്ത് പെയിൻറിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

0

നെടുങ്കണ്ടത്ത് പെയിൻറിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സജിയെന്നു വിളിക്കുന്ന ജയിംസ് മാത്യു ആണ് മരിച്ചത്. പൊള്ളലേറ്റ ബന്ധു ആശുപത്രിയിൽ ചികിത്സയിലാണ്.

നെടുങ്കണ്ടത്തിനടുത്ത് ചക്കക്കാനത്ത് പ്രവർത്തിക്കുന്ന വർക് ഷോപ്പിലെ ജീവനക്കാരനായിരുന്നു മരിച്ച ജെയിംസ്. വർക്സ് ഷോപ് ഉടമ ലാലുവിനാണ് പൊള്ളലേറ്റത്. ജെയിംസും, ലാലുവും വർക്ഷോപ്പിന് സമീപത്തെ കെട്ടിടത്തിലാണ് താമസിക്കുന്നത്. ഞായറാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്ന് പൊലീസ് കണ്ടെയിട്ടുണ്ട്. ടിന്നർ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്താൻ ശ്രമിച്ച ജയിസിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് തനിക്ക് പൊള്ളലേറ്റതെന്നാണ് ലാലു പോലീസിനോട് പറഞ്ഞത്. തീപിടിത്തത്തെ തുടർന്നുണ്ടായ ബഹളം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ജെയിംസിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കാൻ കൊണ്ടു പോകുന്നതിനിടെ മരണം സംഭവിച്ചു. ജെയിംസ് ഏതാനും വർഷമായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ ബന്ധുവായ ലാലുവിൻറെ വർക്സ് ഷോപ്പിൽ പെയിൻൻറിംഗ് ജോലിക്കായി എത്തയതാണ്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപണമുയർന്നതിനെ തുടർന്ന് കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ട് അതിഥി തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

Leave a Reply