കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനം മലയാളിക്ക്: 40 കോടിയുടെ ഭാഗ്യം ലഭിച്ചത് കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവത്തകൻ മലയിൽ മൂസക്കോയക്ക്

0

കുവൈത്ത് സിറ്റി:40 കോടി രൂപയുടെ ഭാഗ്യവുമായി കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ.കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനമാണ് മൂസക്കോയയെ തേടിയെത്തിയത്.കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവത്തകനാണ് മലയിൽ മൂസക്കോയ.നറുപ്പെടുപ്പിൽ പതിനഞ്ച് ലക്ഷം ദിനാറാണ് ( ഏകദേശം 40 കോടി രൂപ) സമ്മാനമായി ലഭിച്ചത്.

കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റർ ആയിരുന്നു.നിലവിൽ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ഡയരക്ടർ ആണ്.മുൻ മുഖ്യമന്ത്രി പരേതനായ സി. എച്ച് മുഹമ്മദ് കോയയുടെ അനന്തിരവൾ സൈനബ ആണ് ഭാര്യ.അഞ്ച് മക്കളാണ്.കഴിഞ്ഞ വർഷവും മാസാന്ത നറുപ്പെടുപ്പിൽ ഇദ്ദേഹത്തിന് അയ്യായിരം ദിനാർ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here